ധാരാവിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

മുംബൈ: ധാരാവിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ശുചീകരണത്തൊഴിലാളിയായ 54 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത് വോര്‍ളി പ്രദേശ് താമസിക്കുന്ന ഇദ്ദേഹം ധാരാവിയിലെ മഹീംഫതക് റോഡിലാണ് ജോലിക്കു പോകുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് രോഗലക്ഷണങ്ങള്‍...

ദല്‍ഹി കലാപം; ജമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വ്വകാലശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ അറസ്റ്റുചെയ്തു

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വ്വകാലശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ അറസ്റ്റുചെയ്തു. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് മിറാന്‍ ഹൈദര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ...

ഇന്ത്യന്‍ റെയില്‍വേ ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗുകള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗുകള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്.  ടിക്കറ്റുകളുടെ ബുക്കിംഗ് ഓണ്‍ലൈനായി മാത്രമാണ് നടത്തുന്നതെന്ന് തിരുവനന്തപുരംഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ രാജേഷ് ചന്ദ്രന്‍ അറിയിച്ചു.  ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഏപ്രില്‍ 14...

ലോക്ക്ഡൗൺ; ആവശ്യമരുന്നു കിട്ടാൻ വഴിയില്ലാതെ വലഞ്ഞ ചുങ്കത്തറയിലുള്ള വൃദ്ധ ദമ്പതികൾക്ക് സഹായമെത്തിച്ച് ഫയർ...

നിലമ്പൂർ: ലോക്ക്ഡൗൺ കാരണം ആവശ്യമരുന്നു കിട്ടാൻ വഴിയില്ലാതെ വലഞ്ഞ നിലമ്പൂർ ചുങ്കത്തറയിലുള്ള വൃദ്ധ ദമ്പതികൾക്ക് സഹായമെത്തിച്ച് ഫയർ ഫോഴ്സ്. മരുന്നുള്ളത് എറണാകുളത്ത് ആയിരുന്നു. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ കൊറോണക്കാലത്തെ...

കൊവിഡ് 19; ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ റദ്ദാക്കുന്നതായി സംഘാടകര്‍

ന്യൂയോര്‍ക്ക്: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ റദ്ദാക്കുന്നതായി സംഘാടകര്‍ അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ടെന്നീസിലെ ഏറ്റവും വലിയ ടൂര്‍ണ്ണമെന്റ് മാറ്റിവെക്കുന്നത്. ‘2020 ലെ ചാമ്പ്യന്‍ഷിപ്പ്...

കൊവിഡ് പശ്ചാത്തലത്തില്‍ അമ്മ അംഗങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശവും സഹായവും വാഗ്ദാനം ചെയ്ത് പ്രസിഡന്റ് മോഹന്‍ലാല്‍

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ അമ്മ അംഗങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശവും സഹായവും വാഗ്ദാനം ചെയ്ത് പ്രസിഡന്റ് മോഹന്‍ലാല്‍. ലോക്ക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് സംഘടന സഹായമെത്തിക്കുമെന്ന് താരം അറിയിച്ചു. ശബ്ദ സന്ദേശത്തിലൂടെയായിരുന്നു...

ഇന്ത്യയില്‍ കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം 1965; രാജ്യത്ത് മരണസംഖ്യ 50 ലെത്തി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം 1965 ആയി, ഡല്‍ഹി, ആന്ധ്രാപ്രദേശ്, തമിഴ് നാട്എന്നീ സംസ്ഥാനങ്ങളില്‍ വൈറസ്‌ ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ്. രാജ്യത്ത് മരണസംഖ്യ 50 ലെത്തി. 17പേര്‍ മരിച്ച മഹാരാഷ്ട്രയാണ്...

കൊവിഡ് 19 ബാധിതനായ രോഗി മരിച്ചതിനെത്തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചെന്ന ആരോപണമായി ഡോക്ടമാര്‍

ന്യൂദല്‍ഹി: കൊവിഡ് 19 ബാധിതനായ രോഗി മരിച്ചതിനെത്തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചെന്ന ആരോപണമായി ഹൈദരബാദിലെ ഗാന്ധി ആശുപത്രിയിലെ ഡോക്ടമാര്‍. ഇതാദ്യമായല്ല ഇത്തരത്തിലുള്ള സംഭവം നടക്കുന്നതെന്നും മുന്‍പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു. 49 വയസ്സുകാരനാണ്...

ചൈനീസ് നഗരമായ ഷെന്‍സെനില്‍ വന്യജീവികളുടെ ഇറച്ചി വില്‍പ്പനയ്ക്ക് നിരോധനം

ബീജിങ്: കൊവിഡ്-19 പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് നഗരമായ ഷെന്‍സെനില്‍ വന്യജീവികളുടെ ഇറച്ചി വില്‍പ്പനയ്ക്ക് നിരോധനം. കൊവിഡുള്‍പ്പെടെ ഭാവിയില്‍ വരാനിടയുള്ള മഹാമാരികളെ തടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് കൊവിഡ്-19 ആദ്യം റിപ്പോര്‍ട്ട്...

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് സ്.കെ ആശുപത്രിയാണ് 11 നഴ്‌സുമാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി. എസ്.കെ ആശുപത്രിയാണ് 11 നഴ്‌സുമാരെ പിരിച്ചുവിട്ടത്. രോഗികള്‍ കുറഞ്ഞതിനാല്‍ ജോലിക്ക് വരേണ്ടെന്നാണ് മാനേജ്‌മെന്റ് അറിയിച്ചതെന്ന് നഴ്‌സുമാര്‍ പറയുന്നു. പിരിച്ചുവിടലോ ശമ്പളം വെട്ടിച്ചുരുക്കലോ പാടില്ലയെന്ന സര്‍ക്കാരിന്റെ...

ലോക്ക് ഡൗണ്‍ ലംഘനം നടത്തി മതപരമായ ചടങ്ങിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ: ലോക്ക് ഡൗണ്‍ ലംഘനം നടത്തി മതപരമായ ചടങ്ങിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാർച്ച് 25ന് പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് അയോധ്യയിലെ രാമജന്മഭൂമിയിൽ നടന്ന ഒരു പൂജയിൽ...

കൊറോണ പോസിറ്റീവ് ടെസ്റ്റ് ചെയ്തവരുടെ എണ്ണം ഓസ്ട്രിയയില്‍ പതിനായിരത്തിലധികം ഉയര്‍ന്നു

വിയന്ന: കൊറോണ പോസിറ്റീവ് ടെസ്റ്റ് ചെയ്തവരുടെ എണ്ണം ഓസ്ട്രിയയില്‍ പതിനായിരത്തിലധികം ഉയര്‍ന്നു. രാജ്യത്ത് 10,019പേര്‍ വൈറസ് ബാധിതരായാതായി മാര്‍ച്ച് 31ന് വൈകുന്നേരം 5 മണിവരെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം...

ആത്മീയ ഗായകൻ പ​ത്മ​ശ്രീ നി​ര്‍​മ​ല്‍ സിം​ഗ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

അ​മൃ​ത്സ​ര്‍: ആത്മീയ ഗായകൻ പ​ത്മ​ശ്രീ നി​ര്‍​മ​ല്‍ സിം​ഗ്(62) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. വ്യാഴാഴ്ച പു​ല​ര്‍​ച്ചെ 4.30ന് അമൃത്സറിലായിരുന്നു അ​ന്ത്യം. ആ​സ്മ രോ​ഗി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം വി​ദേ​ശ​ത്ത് നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍...

ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരവിയില്‍ കൊവിഡ് 19നെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരവിയില്‍ കൊവിഡ് 19നെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. 56 വയസ്സുള്ള ആളാണ് കൊവിഡിനെത്തുടര്‍ന്ന് മരണപ്പെട്ടത്. രോഗിയെ ബുധനാഴ്ച സിയോണ്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വീട്ടിലെ മറ്റ് ഏഴ്...

കൊവിഡ്-19; അമേരിക്കയിലും യു.കെയിലും സ്‌പെയിനിലും മരണനിരക്ക് ക്രമാതീതമായി ഉയരുന്നു

കൊവിഡ്-19 മൂലം അമേരിക്കയിലും യു.കെയിലും സ്‌പെയിനിലും മരണനിരക്ക് ക്രമാതീതമായി ഉയരുന്നു. കൊവിഡ് റിപ്പോര്‍ട്ട് ചെയതതിനു ശേഷം ഈ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടുതല്‍ മരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. അമേരിക്കയില്‍ 884...

30 വര്‍ഷം സ്റ്റേഷന്‍ വൃത്തിയായി പരിപാലിച്ച തൂപ്പുകാരിയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി പോലീസ്!

30 വര്‍ഷം സ്റ്റേഷന്‍ വൃത്തിയായി പരിപാലിച്ച തൂപ്പുകാരിയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി പോലീസ്! വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് മൂപ്ലിയം സ്വദേശിയും എഴുപതുകാരിയുമായ രാധയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി യാത്രയയച്ചത്.  കേരളാ പോലീസിന്‍റെ...

ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് 100 കോടി വിലമതിക്കുന്ന സഹായങ്ങള്‍ നല്‍കി ടിക്-ടോക്

ഷോര്‍ട്ട് വിഡിയോ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ടിക്-ടോക് ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് 100 കോടി വിലമതിക്കുന്ന സഹായങ്ങള്‍ നല്‍കി. കോവിഡ് ചികിത്സാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉപയോഗപ്പെടുന്ന നാല് ലക്ഷം മെഡിക്കല്‍ പ്രൊട്ടക്റ്റീവുകള്‍...

സാലറി ചലഞ്ചിനോട് സഹകരിക്കില്ലെന്ന് അറിയിച്ച് പ്രതിപക്ഷ യൂണിയനുകള്‍

തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിനെ സഹായിക്കാന്‍ ബുധനാഴ്ച അംഗീകാരം നല്‍കിയ സാലറി ചലഞ്ചിനോട് സഹകരിക്കില്ലെന്ന് അറിയിച്ച് പ്രതിപക്ഷ യൂണിയനുകള്‍. പ്രതിപക്ഷ അധ്യാപക സംഘടനകളാണ് സാലറി ചലഞ്ചിനെതിരെ രംഗത്തെത്തിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ...

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഹോക്കി ഇന്ത്യ സംഭാവന ചെയ്തത് 25 ലക്ഷം...

ന്യൂഡൽഹി:  വുഹാനിലെ കോറോണ വൈറസ് ഇന്ത്യയിലും താണ്ഡവം ആടുന്ന ഈ പശ്ചാത്തലത്തിൽ കോറോണക്കെതിരായ പോരാട്ടത്തിൽ പങ്കുചേർന്ന് ഹോക്കി ഇന്ത്യയും രംഗത്ത്.  പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപയാണ് ഹോക്കി ഇന്ത്യ സംഭാവന ചെയ്തത്. ...

കേരള–കർണാടക അതിര്‍ത്തി തുറന്നു; രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രം യാത്ര അനുവദിക്കും

കാസര്‍കോട്: കേരള–കർണാടക അതിര്‍ത്തി തുറന്നു. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തലപ്പാടി വഴി മംഗളൂരുവിലെ ആശുപത്രികളിലേക്കു പോകാം. രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രം യാത്ര അനുവദിക്കും. അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ചെ​ക്ക്പോ​സ്റ്റി​ലെ ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യ്ക്ക്...