ദൃശ്യം സിനിമ അനുകരിച്ച് അയല്‍വാസിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി വെടിയേറ്റ് ആശുപത്രിയില്‍
ന്യൂഡല്‍ഹി: ദൃശ്യം സിനിമയുടെ ബോളിവുഡ് പതിപ്പില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് അയല്‍വാസിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി വെടിയേറ്റ് ആശുപത്രിയില്‍. അമര്‍പാല്‍ എന്നയാളാണ് അയല്‍വാസിയായ ഓംബിറിനെ കുടുക്കാന്‍ ശ്രമിച്ചത്. ജൂണ്‍ 29ന് അയല്‍ക്കാര്‍...
ഇന്ത്യയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് അബുദാബി ജയിലിലടച്ച മകനെ രക്ഷിക്കാന്‍ കേന്ദ്രം ഇടപെടുന്നില്ല;...
കൊച്ചി: ഇന്ത്യയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് 2015 മുതൽ അബുദാബി സെൻട്രൽ ജയിലിൽ കഴിയുന്ന മകനെ രക്ഷിക്കാനായി കേന്ദ്രം ഇടപെടുന്നില്ലെന്ന് കാണിച്ച് കേരള ഹൈക്കോടതിയെ സമീപിച്ച് ഷാഹുബനാഥ് ബീവി. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ...
ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് പെട്രോൾ പമ്പിൽ ഭിന്നശേഷിക്കാരനായ ജീവനക്കാരന് മർദനം; രക്ഷിക്കാതെ കാഴ്ചക്കാരായി സഹജീവനക്കാർ
കൊല്ലം: പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ യുവാവിനെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പു ജീവനക്കാരന് ക്രൂരമര്‍ദനം. കൊട്ടിയം സ്വദേശി സിദ്ദിഖിനാണ് മര്‍ദനമേറ്റത്. പെട്രോൾ അടിക്കാനെത്തിയ യുവാവിന്റെ ക്രൂരമർദ്ദനത്തിനാണ് സിദ്ദിഖ് ഇരയായത്.
വെള്ളിയാഴ്ച വൈകുന്നേരം...
മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഇനി ഗോവ ഗവർണർ
ന്യൂഡൽഹി: പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണറായി നിയമിച്ച് രാഷ്ടപ്രതി റാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി. നിലവിൽ മിസോറാം ഗവർണർ ആയിരുന്നു. ഡോ. കംബംപട്ടി ഹരിബാബു ആയിരിക്കും പുതിയ മിസോറം ഗവർണർ.
കേന്ദ്ര സാമൂഹിക നീതി മന്ത്രി...
ലോകത്തെ ഏറ്റവും മികച്ച 250 റീട്ടെയിലർമാരിൽ ലുലു ഗ്രൂപ്പും
ലോകത്തെ ഏറ്റവും മികച്ച 250 റീട്ടെയിലർമാരിൽ ലുലു ഗ്രൂപ്പും ഉണ്ടെന്ന് ഡെലോയിറ്റിന്റെ ഗ്ലോബൽ പവർ ഓഫ് റീട്ടെയിലിംഗ് 2021 റിപ്പോർട്ട് പറയുന്നു. യുഎഇയിൽ നിന്നുള്ള റീട്ടെയിൽ ഭീമന്മാർ മാത്രമാണ് പട്ടിക തയ്യാറാക്കിയ മിഡിൽ...
കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍
കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍. ഉത്തർപ്രദേശ് അലിഗഡ് സ്വദേശിയായ തുഷാര്‍ അത്രിയാണ് മരിച്ചത്. ഇദ്ദേഹം വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു.നാവിക സേനാ പരിസരത്ത് പട്രോളിംഗിനിറങ്ങിയ ഉദ്യോഗസ്ഥരാണ് ഇന്ന് പുലർച്ചെ...
പ്രവാസി മലയാളി ഫെഡറേഷൻ നിർമ്മിച്ച് നൽകിയ വീടിൻറെ താക്കോൽദാനം മന്ത്രി റോഷി...
ന്യൂയോർക്: ന്യൂയോർക് ആസ്ഥാനമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷഷന്റെ ആഭിമുഖ്യത്തിൽ ജോസ്കോ സൂപ്പർമാർക്കറ്റ് (ഓസ്ട്രിയ) ഉടമ ശ്രീ ജോസ് നിലവൂർ കൊടയത്തൂർ പഞ്ചായത്തിൽ താമസിക്കുന്ന ശ്രീമതി ചിന്നമ്മക്ക് നിർമിച്ചു നൽകിയ വീടിൻറെ താക്കോൽദാനം ബഹുമാനപ്പെട്ട...
ഓർമ്മപെരുന്നാളും ബൈബിൾ കൺവെൻഷനും സംഗീതസന്ധ്യയും
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയുടെ കാവൽ പിതാക്കന്മാരായ വി.പത്രോസ്, വി. പൗലോസ് ശ്ലീഹാമാരുടെ ഓർമ്മപ്പെരുന്നാൾ വിവിധ പരിപാടികളോടെ ആചരിച്ചു. 2021 ജൂൺ 24 വ്യാഴാഴ്ച വൈകുന്നേരം...
വിനോദയാത്രയ്ക്ക് അമ്മയുടെ അനുവാദം വാങ്ങി നികിത യാത്രയായത് മരണത്തിലേക്ക്; ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച...
കടുത്തുരുത്തി: ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥിനി ആപ്പാഞ്ചിറ പൂഴിക്കോൽ മുടക്കാമ്പുറത്ത് വീട്ടിൽ ബെന്നി ഏബ്രഹാമിന്റെയും ട്രീസയുടെയും മകൾ നികിതയുടെ (22) പോസ്റ്റുമോർട്ടം പൂർത്തിയായി. റിപ്പോർട്ട്...
അടുത്ത ഭവന നിർമ്മാണ തകർച്ച മുൻപത്തേക്കാൾ കഠിനമായിരിക്കും – Rory Hearne
വീടുകളുടെ ഏറ്റവും പുതിയ വിലകൾ ഹൗസിങ് എമെർജൻസിയുടെ വ്യാപ്തി എത്രത്തോളമാണെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് ഒരു ആക്‌സിഡന്റൊ, അപ്രതീക്ഷിതമായി പെട്ടെന്ന് സംഭവിച്ചുപോയതോ അല്ല. പോളിസിയുടെ ഫലമാണ് ഇതെന്ന് വ്യക്തമാണ്. പോളിസിയിൽ മൊത്തമായും മാറ്റങ്ങൾ...
ഇത് നന്മയുടേയും ലോകം; കുഞ്ഞു മുഹമ്മദിന്റെ മരുന്നിനായുള്ള 18 കോടി കിട്ടി
കോഴിക്കോട്: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാന്‍വേണ്ടി സഹായം തേടിയ കണ്ണൂര്‍ പഴയങ്ങാടിയിലെ ഒന്നര വയസുകാരന്‍ മുഹമ്മദിന് ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപ ലഭിച്ചു. ഇനി ആരും പണം അയക്കേണ്ടതില്ലെന്ന്...
ആത്മാഭിമാനമുണ്ടെങ്കില്‍ മാണി വിഭാഗം എല്‍.ഡി.എഫിനുള്ള പിന്തുണ പിന്‍വലിക്കണം: പി.സി. ജോര്‍ജ്
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് കെ.എം. മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിയെ അറിയിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ "ആത്മാഭിമാനമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍.ഡി.എഫിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന്"...
ക്രോഗ് പാട്രിക്കിൽ മലകയറ്റക്കാരും മല കയറാനുള്ള കാരണങ്ങളും നിരവധി
ഒരു മാസം നീണ്ടുനിൽക്കുന്ന കോവിഡ് കംപ്ലയിന്റ് തീർത്ഥാടനങ്ങളുടെ ഒരു പരമ്പരയായി മയോ പർവതത്തിൽ ക്രോഗ് പാട്രിക്കിൽ കയറാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്താണ്കയറാൻ നിരവധി ആളുകളാണ് ചേർന്നത്.
ക്രോഗ് പാട്രിക്കിന്റെ മുകളിൽ കയറാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്താണ് എന്നതിന്,...
നിയമസഭാ കൂട്ടത്തല്ല്; മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ സർക്കാരിന് കഴിയില്ലെന്ന് സുപ്രീം...
ന്യൂഡല്‍ഹി: നിയമസഭയിൽ പ്രശ്നങ്ങളുണ്ടാക്കിയതിന്റെ പേരിൽ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായി നിലനിൽക്കുന്ന കേസ് പിന്‍വലിക്കാന്‍ സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് ബുധനാഴ്ച പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി.
നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍...
ഇന്നുമുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ് -19 നിയന്ത്രണങ്ങൾ
പകർച്ചവ്യാധികളിൽ നിന്ന് കരകയറാനുള്ള ഗവൺമെന്റിന്റെ റോഡ്മാപ്പിന്റെ ഭാഗമായി ലഘൂകരിക്കേണ്ട നിരവധി നിയന്ത്രണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ഇൻഡോർ ഹോസ്പിറ്റാലിറ്റി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്ന് തുറക്കേണ്ടതായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച ദേശീയ പബ്ലിക് ഹെൽത്ത് എമർജൻസി...
ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു
മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു. ഭീമ കൊറേഗാവ് കേസില്‍ ജയിലിലായിരിക്കെ ആരോഗ്യനില വഷളായതുമൂലം ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുംബൈയിലെ തലോജ ജയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ...
ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ’12 th Man’; ഫസ്റ്റ് ലുക്ക് പോസ്റ്റർ...
മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. '12th മാൻ' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം...
സൗദിയില്‍ ആറ് മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു
റിയാദ്: സൗദിയില്‍ ആറ് മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു. ലീഗല്‍ കണ്‍സല്‍ട്ടന്‍സി, ഡ്രൈവിംഗ് സ്‌കൂള്‍, റിയല്‍ എസ്റ്റേറ്റ്, സിനിമാ വ്യവസായം, കസ്റ്റംസ് ക്ലിയറന്‍സ്, സാങ്കേതിക- എഞ്ചിനീയറിംഗ് മേഖലകളിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്.
ഇതോടുകൂടി സൗദി...
6 വയസ്സുകാരിയെ കൊന്നു കെട്ടിത്തൂക്കിയ പ്രതി അറസ്റ്റിൽ; പുറത്തുവന്നത് മൂന്നുവർഷത്തെ നിരന്തര ലൈംഗിക അതിക്രമം
തൊടുപുഴ: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. അയൽവാസിയായ അര്‍ജുന്‍(22) അറസ്റ്റിലായി. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. ജൂൺ 30ന് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ...
രാജ്യത്ത് 39,796 കോവിഡ് കേസുകള്‍; ഏറ്റവുമധികം കേരളത്തില്‍
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39796 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. കേരളത്തിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 12,100 കേസുകളാണ് കേരളത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യ്തത്.
ഇന്ത്യയില്‍ ഇതുവരെ...

















































