മഹാരാഷ്ട്ര മതിയായി; കർണാടകയിൽ ചേരാൻ അനുവദിക്കണം: ആവശ്യവുമായി 11 ഗ്രാമങ്ങൾ

അടിസ്ഥാന സൗകര്യങ്ങൾ നൽകിയില്ലെങ്കിൽ കർണാടക സംസ്ഥാനത്തിലേക്കു ലയിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന (ഷിൻഡെ) - ബിജെപി സഖ്യസർക്കാർ ഭരിക്കുന്ന മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങൾ. സോലാപുർ ജില്ലയിലെ അക്കൽകോട്ട് താലൂക്കിലെ 11 ഗ്രാമങ്ങളാണ് ഇക്കാര്യം...

വിഴിഞ്ഞം സമരപ്പന്തൽ ഇന്ന് രാത്രി പൊളിച്ചുനീക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമരപ്പന്തൽ ഇന്ന് രാത്രി പൊളിച്ചുനീക്കും. തുറമുഖ കാവടത്തിലെ സമര പന്തൽ പൊളിച്ചു നീക്കിയതിന് ശേഷമായിരിക്കും തുറമുഖ നിർമ്മാണം പുനരാരംഭിക്കുക. പന്തൽ പൊളിച്ച് നീക്കിയതിന് ശേഷം നിർമാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ്...

റിപ്പോ 6.25ശതമാനമായി വായ്പാ പലിശ അര ശതമാനം വരെ കൂടും

മുംബൈ: പണപ്പെരുപ്പം ഉയർന്ന നിലവാരത്തിൽ തുടരുന്ന സാഹചര്യത്തിൽ ഇത്തവണയും റിസർവ് ബാങ്ക് നിരക്ക് വർധിപ്പിച്ചു. റിപ്പോ നിരക്കിൽ 35 ബേസിസ് പോയന്റാണ് കൂട്ടിയത്. ഇതോടെ റിപ്പോ 6.25ശതമാനമായി. നവംബറിലെ പണപ്പെരുപ്പം ഒക്ടോബറിലെ 7.41ശതമാനത്തിൽ...

ഏജൻസികളെ ഒഴിവാക്കി കാനഡ ഗവൺമെൻറ് ഇന്ത്യയിൽ നിന്ന് നേഴ്സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നു; കൂടുതൽ...

കാനഡ ഗവൺമെൻറ് ഇന്ത്യയിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. ഏജൻസികളെ ഒഴിവാക്കി ഗവൺമെൻറ് നേരിട്ടാണ് റിക്രൂട്ട്മെൻറ് നടത്തുന്നതെന്നത്. അധിക ചിലവുകളില്ലാതെയുള്ള പെർമനന്റ് റെസിഡന്റ് വിസ ഉൾപ്പെടെയുള്ള ഒട്ടേറെ ആനുകൂല്യങ്ങളാണ് കാനഡ ഗവൺമെൻറ് നേരിട്ട്...

കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: വിചാരണ നടപടികൾക്ക് സ്റ്റേ

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി...

ശബരിമലയിൽ രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കാനാകില്ല; ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ...

എറണാകുളം: ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന്  ഹൈക്കോടതി.ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു. സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല. ഇക്കാര്യം ദേവസ്വം...

വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കില്ല, ഏഴ് ആവശ്യങ്ങളിൽ അഞ്ചിലും ധാരണ: മുഖ്യമന്ത്രി

വിഴിഞ്ഞംതുറമുഖ നിർമാണംനിർത്തിവയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടപ്രശ്നപരിഹാരത്തിനായി ചർച്ച നടത്താൻ സർക്കാർ ഒരു അലംഭാവവും കാണിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും പദ്ധതി ഉപേക്ഷിക്കില്ല എന്നതിൽ...

അയർലണ്ടിൽ 3,000-ലധികം ടാക്സി ലൈസൻസുകൾ നിലവിൽ പ്രവർത്തനരഹിതം

അയർലണ്ട്: കൂടുതൽ ഡ്രൈവർമാരെ ഡ്രൈവിംഗ് മേഖലയിലേക്ക് തിരികെ കൊണ്ടുവരാൻ പ്രോത്സാഹിപ്പിക്കുന്നതിന് ശ്രമിക്കുന്നുവെന്നും നിലവിൽ 3,000-ലധികം ടാക്സി ലൈസൻസുകൾ പ്രവർത്തനരഹിതമാണെന്ന് ദേശീയ ഗതാഗത അതോറിറ്റി (എൻടിഎ) അറിയിച്ചു. ടാക്സി രംഗത്തേയ്ക്ക് മടങ്ങുന്ന ഡ്രൈവർമാരുടെ എണ്ണം പകർച്ചവ്യാധിക്ക്...

മഞ്ഞ് വീഴ്ച കൂടും: ഡബ്ലിനിൽ സ്കൂളുകൾ അടച്ചിടുമോ? പുതിയ നിർദ്ദേശം അറിയാം

ഈ ആഴ്ച അയർലണ്ടിന്റെ ചില ഭാഗങ്ങളിൽ മഞ്ഞ് വീഴുമെന്നും താപനില -4C ലേക്ക് താഴുമെന്നും Met Eireann സ്ഥിരീകരിച്ചിട്ടുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റം അനുഭവപ്പെടും. ബുധനാഴ്ച കടുത്ത തണുപ്പായിരിക്കും, ചില...

വിദേശ വനിതയുടെ കൊലപാതകം: രണ്ടുപേർക്കും ജീവപര്യന്തം; കോടതിയിൽ രോഷാകുലരായി പ്രതികൾ

തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ടുപ്രതികൾക്കും ജീവപര്യന്തം കഠിനതടവും 1,65,000 രൂപ പിഴയും ശിക്ഷ. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരനായ...

കാനഡയിൽ ഓപ്പൺ വർക്ക് പെർമിറ്റ് നടപ്പിലാക്കുന്നു; വിദേശികളുടെ കുടുംബാംഗങ്ങൾക്കും രാജ്യത്ത് തൊഴിൽ ചെയ്യാൻ 2023...

കാനഡയിൽ ഓപ്പൺ വർക്ക് പെർമിറ്റ് 2023 ജനുവരി മുതൽ നടപ്പിലാക്കുന്നു. ഓപ്പൺ വർക്ക് പെർമിറ്റുള്ള വിദേശികളായ ജോലിക്കാരുടെ കുടുംബാംഗങ്ങൾക്കും രാജ്യത്ത് തൊഴിൽ ചെയ്യാൻ ഇതോടെ അനുമതി നൽകുമെന്ന് കനേഡിയൻ ഇമിഗ്രേഷൻ, റഫ്യൂജി, പൗരത്വം...

വിഴിഞ്ഞം സമരം തകർക്കാൻ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു; കുറ്റപ്പെടുത്തലുമായി കത്തോലിക്ക സഭ

വിഴിഞ്ഞം സമരം തകർക്കാൻ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നുവെന്ന കുറ്റപ്പെടുത്തലുമായി ‘കത്തോലിക്ക സഭ'. തൃശൂർ അതിരൂപത മുഖപത്രമാണ് കത്തോലിക്ക സഭ. സമരത്തിനെതിരെ സിപിഐഎമ്മും ബിജെപിയും കൈ കോർത്തത് കൗതുകകരമാണ്. ഇരുകൂട്ടരുടെയും മുതലാളിത്ത വിരുദ്ധ നിലപാട് കാപട്യമെന്ന്...

KBC യുടെ സുവർണ കിരീടത്തിലേക്ക് മറ്റൊരു പൊൻ തൂവൽ കൂടി

10 വർഷത്തിൽ ഏറെയായി ബാഡ്മിന്റൺ അയർലണ്ടിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്ന കേരളാ ബാഡ്മിന്റൺ ക്ലബ് (KBC), ഐറിഷ് ബാഡ്മിന്റൺ ക്ലബുകൾക്കിടയിൽ തലയെടുപ്പുള്ള കൊമ്പനായി നിലയുറപ്പിച്ചിട്ട് വർഷങ്ങൾ ഏറെയായി. 2022 ൽ KBC -juvenile Badminton...

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് ഖേദകരം: കെസിബിസി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് ഖേദകരമെന്ന് കെസിബിസി. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളോട് ചർച്ചയിലൂടെ സമവായത്തിലെത്താതെ സർക്കാർ ഏകപക്ഷീയമായി ഉത്തരവുകൾ ഇറക്കുകയാണ്. ആവശ്യങ്ങൾ പരിഹരിച്ചതായി സർക്കാർ അവകാശപ്പെടുന്നു. മത്സ്യത്തൊഴിലാളികളുടെ നീതി സമരത്തെ...

ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ തൊഴില്‍ പ്രതിസന്ധി; എംബസി ഇടപെടൽ അനിവാര്യം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന പതിനായിരത്തിലധികം ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ എംബസി ഇടപെടണമെന്ന് ആവശ്യം. എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ ലൈസന്‍സ് അനുവദിക്കുന്നതിനായി കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സില്‍ നിന്ന് ലഭിക്കേണ്ട...

വ്യാജവിസ നൽകി സ്പെയിനിലേക്ക് മനുഷ്യക്കടത്ത്, വൻ തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: വ്യാജവിസ നൽകി സ്പെയിനിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്ത് നടത്തുന്ന രണ്ടുപേരെ എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി ജോബിൻ മൈക്കിൾ(35) പാലക്കാട് സ്വദേശി പൃഥിരാജ് കുമാർ(47) എന്നിവരാണ്...

ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഏകീകൃത കുര്‍ബാനയെച്ചൊല്ലി തർക്കം നടക്കുന്ന പശ്ചാത്തലത്തില്‍ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. സിംഗിൾ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. വിമത വിഭാഗത്തിൽ...

നിക്ഷേപ സാധ്യതകൾക്ക് പുതിയ പ്ലാറ്റ്ഫോമുമായി യുഎഇ

രാജ്യത്തെ വിവിധ മേഖലകളിൽ നിക്ഷേപം നടത്താൻ പുതിയ പ്ലാറ്റ്ഫോമുമായി യുഎഇ. സംയോജിത പ്ലാറ്റ്ഫോമിന് യുഎഇ മന്ത്രി സഭ അംഗീകാരം നൽകി.സാമ്പത്തിക സാങ്കേതികവിദ്യ, ടൂറിസം, ഉൽപ്പാദനം, പുനരുപയോഗ തുടങ്ങിയ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ ഉയർത്തിക്കാട്ടുന്നതാണ്...

രാജ്യത്തിന് വേണ്ടി അനേകം കാര്യങ്ങൾ ചെയ്യുന്നു, അൽപ്പം വിശ്രമം ആവശ്യമാണ്, മോദിയെക്കുറിച്ച് സഹോദരൻ

ന്യൂഡൽഹി: രാജ്യത്തിന് വേണ്ടിയുള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ കുടുംബത്തിന് ഏറെ അഭിമാനമുണ്ടെന്ന് മൂത്ത സഹോദരൻ സോമഭായ് മോദി. ഇന്ന് ഇരുവരും കണ്ടുമുട്ടുകയും അരമണിക്കൂറോളം സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മോദിയെക്കുറിച്ച് സോമഭായ്...

താത്കാലിക സ്പീക്കർമാരുടെ പാനലിൽ കെ.കെ. രമയും; പട്ടികയിൽ മുഴുവൻ അംഗങ്ങളും വനിതകൾ

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിൽ സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തിൽ സഭ നിയന്ത്രിക്കേണ്ട ചെയർമാന്മാരുടെ പാനൽ പ്രഖ്യാപിച്ചു. പാനലിൽ മുഴുവൻ സ്ത്രീകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. താത്കാലിക സ്പീക്കർമാരുടെ പാനലിൽ...